Breaking News

ഹാഫിളിനെ ആദരിച്ചു

ഹാഫിള് ഉമ്മത്തൂർ സഫ്‌വാൻ നെ  ആദരിച്ചു

Date: 11-May-2023 

രാമപുരം : ഖുർആൻ ഹാഫിളായ ഉമ്മത്തൂർ സഫ്‌വാൻ നെ  രാമപുരം ബ്ലോക്കുംപടി ഏരിയ ഗ്ലോബൽ കെഎംസിസി  ആദരിച്ചു. 

മുസ്ലിം ലീഗ് മങ്കട മണ്ഡലം സെക്രട്ടറി കെ.പി സാദിക്കലി, പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സൈനുദ്ധീൻ മാസ്റ്റർ, രാമപുരം ഗ്ലോബൽ കെ എം സി സി ജനറൽ സെക്രട്ടറി ബാബു പാലപ്ര,  ഒന്നാം വാർഡ് പ്രസിഡന്റ് ശറഫുദ്ധീൻ മുട്ടത്തിൽ, സെക്രട്ടറി ജാഫർ കച്ചേരി, പതിനേഴാം വാർഡ് പ്രസിഡന്റ് മൊയ്‌ദീൻകുട്ടി  തയ്യിൽ കാരുത്തൊടി,    ട്രെഷറർ സലിം കിഴക്കേതിൽ, ഉമ്മത്തൂർ അബ്ദുൽ റഷീദ്, ഉമ്മത്തൂർ ഇബ്രാഹിം, തുടങ്ങിയവർ സംബന്ധിച്ചു.

പഴയകാല മുസ്ലീം ലീഗ് നേതാവും ഗവ.കോൺട്രാക്ക്റ്ററുമായ പരേതനായ ഉമ്മത്തൂർ ഉമ്മർഹാജിയുടെ മകനും മക്കരപറമ്പ 36 ലെ പ്രമുഖ വ്യാപാരിയും കെഎംസിസി പ്രവർത്തകനും ആയ ഉമ്മത്തൂർ അബ്ദുൽ   റഷീദിൻ്റെ മകനാണ് ഹാഫിള് സഫ് വാൻ. 


രാമപുരം അൻവാറുൽ ഹുദ ഇസ്ലാമിക് കോംപ്ലക്സ് ഇൽ നിന്നും ആണ് ഉമ്മത്തൂർ സഫ്‌വാൻ ഖുർആൻ മനഃപാഠമാക്കി  പുറത്തിറങ്ങിയത്.

 






അഭിപ്രായങ്ങളൊന്നുമില്ല